Monday
19 Feb 2018

സംഗീതം പഠിക്കാത്തവര്‍ എങ്ങനെ സംഗീതജ്ഞരാകും: ജെറി അമല്‍ദേവ്

By: Web Desk | Saturday 6 January 2018 4:01 PM IST

ആര്‍ ഗോപകുമാര്‍

കൊച്ചി: സംഗീതം പഠിപ്പിക്കുന്നതിന് നല്ല സംവിധാനങ്ങളില്ല പിന്നെങ്ങനെ നല്ല സംഗീതസംവിധായകരുണ്ടാകും ചോദിക്കുന്നത് മലയാളത്തിന് മധുരമായ ഈണങ്ങള്‍ പകര്‍ന്നു നല്‍കിയ ജെറി അമല്‍ദേവ്. സംഗീതസംവിധാനം എന്ന രീതിയില്‍ ‘ഡക്ക്, ഡക്ക്’ എന്നിങ്ങനെ വികൃതമായി കൊട്ടി പാടുന്ന  അനുകരണങ്ങളാണ് ഇന്ന് സിനിമയില്‍ നിറയുന്നത്. പുതിയ തലമുJന്ന് യിലെ സിനിമാപാട്ടുകള്‍ ഞാന്‍ കേള്‍ക്കാറേ ഇല്ല. അവ മനസ്സിന്റെ ഉള്ളില്‍ നിന്നുയരുന്ന ഒന്നല്ലായെന്നതുകൊണ്ടുതന്നെയാണ് അവ നിലനില്‍ക്കാത്തതും.  എന്റേതടക്കമുള്ള പല സംഗീതസംവിധായകരുടെയും പാട്ടുകള്‍ പലരീതിയില്‍ ആലപിക്കുന്നതു കേട്ടിട്ടുണ്ട്. ശുദ്ധഅസംബന്ധമാണിത്. ഇതൊക്കെ സംഗീതമാണെന്ന് പറയാന്‍ അപാരമായ ചങ്കൂറ്റം വേണം. പലകാര്യങ്ങളിലും മലയാളി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. സംഗീതത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്.  സംഗീതത്തെ ട്രീറ്റ് ചെയ്യുകയാണ് വേണ്ടത്. ഡ്രം വായിക്കുക എന്നതിനുപരി ട്രീറ്റ് ചെയ്യുക എന്നതാണ് മികച്ചരീതി.

ഫുട്‌ബോളിനോട് ബ്രസീല്‍ ടീം ചെയ്യുന്നതാണ് സംഗീതസംവിധായകരടക്കം സംഗീതത്തോട് ചെയ്യേണ്ടത്. എറണാകുളത്ത് തെക്കുവടക്ക് നടന്ന താന്‍ നൗഷാദിന്റെയടക്കം പലരുടെയും കൂടെ നിന്ന് പഠിച്ചു പരിചയിച്ച ശേഷമാണ് സംഗീതസംവിധാനത്തിലേക്ക് കടന്നുവന്നത്. ‘ആയിരം കണ്ണുമായി…’അടക്കമുള്ള പാട്ടുകളുടെ പിന്നിലുള്ള സംഗീതഉപകരണങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കണം. ഉപകരണസംഗീതമില്ലെങ്കില്‍ പാട്ടുകള്‍ ‘ശൂ’എന്നായി തീരും ജെറി അമല്‍ദേവ് പറഞ്ഞു.എണ്ണത്തിലല്ല ഉള്ളടക്കത്തിലാണ് കാര്യം സൈഗാളിന്റെ സോജാ എന്ന പാട്ടൊക്കെ കാലത്തിനപ്പുറം ആളുകള്‍ നെഞ്ചേറ്റുന്നത് ഇതുകൊണ്ടാണ് . ഇന്നിപ്പോള്‍ വളര്‍ന്നുവന്നത് അനുകരിക്കുന്ന തലമുറയാണ്. യേശുദാസിനെയും ചിത്രയെയും ശ്രേയാഘോഷാലിനെയുമെല്ലാം അനുകരിക്കുന്ന ഒരു തലമുറയെ സൃഷ്ടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഇവര്‍ക്കപ്പുറം തനിമയുള്ള ഒരു സംഗീതതലമുറ യാണ് തന്റെ സ്വപ്നം. ഇന്ന് സിനിമ, വ്യവസായം എന്നൊന്നുമില്ല. കുറേ പണചാക്കുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു സ്വകാര്യ ഇടപാടായി സിനിമാരംഗം മാറിക്കഴിഞ്ഞു. വ്യവസായം എന്നത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ശുദ്ധസംഗീതത്തിനായി എന്തെങ്കിലും ചെയ്യണം. കലര്‍പ്പില്ലാത്ത സംഗീതം ഹൃദയത്തില്‍ നിന്നുയര്‍ത്താന്‍ കഴിയുന്ന പുതുതലമുറയാണ് തന്റെ സ്വപ്നം എന്ന് ജെറി അമല്‍ദേവ് പറയുന്നു.