Thursday
19 Jul 2018

ഡി സിനിമാസ് പൂട്ടിയതിൽ പ്രതിഷേധിച്ച് നിരാഹാര സമരം

By: Web Desk | Wednesday 9 August 2017 2:15 PM IST

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിയതിൽ പ്രതിഷേധിച്ച് നിരാഹാര സമരം. യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് സലിം ഇന്ത്യയാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. തിയറ്റര്‍ അടപ്പിച്ചത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്ന പേരിലാണ് പ്രതിഷേധം. തിയറ്റർ തുറക്കുംവരെ ചാലക്കുടി മുനിസിപ്പല്‍ ഓഫീസിനുമുന്നില്‍ നിരാഹാരസമരം നടത്താനാണ് തീരുമാനം. ഇന്നലെ രാവിലെ മുതലാണ് നിരാഹാര സമരം ആരംഭിച്ചത്. ദിലീപിനെതിരേ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കിയതായും സലിം പറഞ്ഞു.

സംവിധായകൻ ലാൽജോസ് അടക്കമുള്ളവർ സലിമിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Related News