Tuesday
20 Nov 2018

‘വിശപ്പുരഹിത ചേര്‍ത്തല’ പദ്ധതി ഉദ്ഘാടനം നാളെ

By: Web Desk | Tuesday 9 January 2018 1:17 AM IST

ചേര്‍ത്തല: സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ ദുരിതജീവിതം നയിക്കുന്നവര്‍ക്കായി നടപ്പാക്കുന്ന ‘വിശപ്പുരഹിത ചേര്‍ത്തല’ പദ്ധതി ഉദ്ഘാടനം 10ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകല്‍ മൂന്നിന് ചേര്‍ത്തല ദേവിക്ഷേത്രത്തിന് സമീപം തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനാകും. എ എം ആരിഫ് എംഎല്‍എ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങും. എആര്‍പിസി ചെയര്‍മാന്‍ സജി ചെറിയാന്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സാന്ത്വനം ചെയര്‍മാന്‍ ചെയര്‍മാന്‍ കെ രാജപ്പന്‍ നായര്‍, കണ്‍വീനര്‍ കെ പി പ്രതാപന്‍, സെക്രട്ടറി കെ എം സുകുമാരന്‍, എന്‍ ആര്‍ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.