Monday
25 Jun 2018

അമേരിക്കയെ ഭീതിയിലാക്കി ഹാര്‍വെ

By: Web Desk | Friday 25 August 2017 9:10 PM IST

ഹാര്‍വെ ചുഴലിക്കാറ്റ് അമേരിക്കയെ ഭയത്തിലാഴ്ത്തി ശക്തിപ്രാപിക്കുന്നു. സമീപകാലത്ത് അമേരിക്കക്കുനേരെ എത്തുന്ന ഏറ്റവും തീവ്രത കൂടിയ ചുഴലിക്കൊടുങ്കാറ്റാണ് ഹാര്‍വെ. മണിക്കൂറില്‍ 105മീറ്റര്‍ വേഗതയില്‍ കടക്കുന്ന ക്യാറ്റഗറി രണ്ട് ചുഴലിക്കാറ്റായ ഹാര്‍വെ മെക്‌സിക്കോ, ലൂസിയാന തീരങ്ങളെ പ്രളയഭീതിയിലാഴ്ത്തിയാണ്  വീശിയടിക്കുന്നത്.
12 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ചുഴലിയാണിത്. വെള്ളിയാഴ്ചയാണ് ചുഴലിക്കാറ്റ് ശക്തമായി നാശനഷ്ടം വരുത്തിയത്. ടെക്‌സസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചു. തീരപ്രദേശത്ത്അപായമുന്നറിയിപ്പുണ്ട്്്
തീരപ്രദേശത്തുള്ള പെട്രോളിയം, ഇന്ധന കമ്പനികളെല്ലാം അടച്ചു. യുഎസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഹൂസ്റ്റണില്‍ അടിയന്തരഘട്ടത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.