Tuesday
25 Sep 2018

ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ചു,പ്രതി പിടിയിൽ

By: Web Desk | Tuesday 19 December 2017 12:42 PM IST

ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തി ഇലക്ട്രിക് കട്ടറുപയോഗിച്ച് ഏഴ് കഷ്ണങ്ങളാക്കി; രാത്രി മുഴുവന്‍ കാത്തിരുന്ന ശേഷം ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു; ഭര്‍ത്താവ് പിടിയില്‍; പഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നത്.ഗീതാഞ്ജലിയാണ് കൊല്ലപ്പെട്ട യുവതി,ഭര്‍ത്താവ് രാജ്കുമാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ശരീരഭാഗങ്ങള്‍കഷ്ണങ്ങളാക്കിയാണ് പലഭാഗങ്ങളില്‍ ഉപേക്ഷിച്ചത്.
മൃതദഹം പലകഷ്ണങ്ങളായി മുറിക്കാന്‍ ഇലക്ട്രിക് കട്ടര്‍ ആണ് രാജ്കുമാര്‍ ഉപയോഗിച്ചത്.
നവംബര്‍13നാണ് ഭാര്യയെ കൊന്ന് മുറിച്ച് കഷ്ണങ്ങളാക്കി രാജ്കുമാര്‍ ഒളിവില്‍ പോകുന്നത്.
2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനും ഒരു മകളും ഉണ്ട്.ഭാര്യയെ സംശയിച്ച ഇയാള്‍ പലപ്പോ!ഴും അവരെ ഉപദ്രവിക്കുമായിരുന്നതായാണ് ലഭിക്കുന്ന വിവരം.ഇതിനെത്തുടര്‍ന്ന് സഹോദരന്റെ വീട്ടില്‍ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പ്കാല വസ്ത്രമെടുക്കാന്‍ വീട്ടിലെത്തുമ്പോഴാണ് രാജ്കുമാര്‍ അവരുടെ തല പിടിച്ച് ചുവരിലിടിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
ആ രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. നവംബര്‍21ന് ഒഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങള്‍ പുറത്തായി.
ദാദ്രിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒരു കാല്‍ കിട്ടി.പൂട്ടിക്കിടന്ന പഞ്ചസാര മില്ലില്‍ നിന്ന് വയറുമുതല്‍ മുട്ടുവരെ ഉള്ളഭാഗവും കിട്ടി.ഇതെല്ലാം ഒരാളുടേതെന്ന് തിരിച്ചറിയുന്നതോടെയാണ് പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
പഞ്ചാബ്,ദില്ലി എന്നിവിടങ്ങളില്‍ രാജ്കുമാര്‍ ഒളിവിലായിരു്ന്നു എന്നാണ് പൊലീസ് പറയുന്നത്.,ഇപ്പോള്‍ കസ്റ്റഡിയിലാണെങ്കിലും ഗീതാഞ്ജലിയുടെ കൈകളും തലയും കാലും ഇനിയും കണ്ടെത്താനായില്ല.

 

Related News