Thursday
22 Feb 2018

അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പറഞ്ഞു; ജീവനൊടുക്കിയത് 2 വിദ്യാർത്ഥികൾ

By: Web Desk | Wednesday 14 February 2018 10:34 AM IST

ത​ഞ്ചാ​വൂ​ർ: സ്കൂ​ളി​ൽ വൈ​കി​യെ​ത്തി​യ​തി​ല്‍  അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ന്‍റെ വി​ഷ​മ​ത്തി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി  ജീ​വ​നൊ​ടു​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​കോ​ട്ട​യി​ലാ​ണ് പ​തി​നേ​ഴു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ധ്യാ​പ​ക​ൻ വ​ഴ​ക്കു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചിരുന്നു. .

സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സമാനമായ സംഭവം ഹൈദരാബാദിലും 
ആൺ സുഹൃത്തിനോട് സംസാരിച്ചതിന് അധ്യാപകൻ വഴക്കു പറഞ്ഞതിനെ തുടർന്ന് പതിനാറുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.
അധ്യാപകൻ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ പറ്റി  കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു .