Thursday
18 Jan 2018

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊന്നു

By: Web Desk | Friday 22 December 2017 2:15 PM IST

വിലപിക്കുന്ന സന്ധ്യാ റാണിയുടെ കുടുംബം, ഇൻസെറ്റിൽ സന്ധ്യാ റാണി

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് ആരോപിച്ച് 22 കാരിയെ പട്ടാപ്പകല്‍ തീകൊളുത്തി കൊന്നു. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ശരീരത്തില്‍ 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. പൊലീസ് കാര്‍ത്തികിനെ അറസ്റ്റ് ചെയ്തു.

അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ധ്യാ റാണിയെയാണ് ആക്രമിച്ചത്.

Karthik, accused in Sandhya case

കാർത്തിക്

ഒരു വര്‍ഷമായി യുവതിയുടെ പിറകെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കുന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍. ഇരുവരും ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു, കാർത്തിക്കിനെ അവിടെ നിന്നും പുറത്താക്കി. സന്ധ്യ ജോലി കളയണമെന്നു കാർത്തിക് നിർബന്ധം പിടിച്ചെങ്കിലും അവൾ തയ്യാറായില്ല. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ യുവതിയുടെ അടുത്ത് ബൈക്കിൽ എത്തിയ യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി.

എന്നാല്‍ കാര്‍ത്തികുമായുള്ള പ്രണയബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആളുകൾക്ക് തടയാൻ കഴിയും മുമ്പ് കാർത്തിക് ബൈക്കിൽ രക്ഷപെട്ടു. സന്ധ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് കാര്‍ത്തിക് വന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചത്.

 

Related News