Tuesday
20 Feb 2018

ട്രക്ക് ഡ്രൈവറെ തല്ലിച്ചതച്ച് 4 കോടിയുടെ സിഗററ്റ് കടത്തി

By: Web Desk | Monday 21 August 2017 2:55 PM IST

ട്രക്ക് ഡ്രൈവറെ തല്ലിച്ചതച്ച് നാലുകോടിരൂപ വിലവരുന്ന സിഗരറ്റ് ഒരു സംഘമാളുകൾ കടത്തി. അഖിലേഷ് ജാദവ് എന്ന ബീഹാർ സ്വദേശിയാണ് ആക്രമണത്തിനിരയായത്. മുഷീറാബാദിൽ നിന്നും തിരുപ്പതിയിലേക് സിഗററ്റുമായി പോകുകയായിരുന്ന ട്രക്ക് 30 പേരടങ്ങുന്ന സംഘമാണ് വളഞ്ഞത്. രണ്ട് ടാറ്റ സുമോകളിലായി ട്രക്കിനെ പിന്തുടർന്ന സംഘം അമ്പർപെ ട്ടിനു സമീപം എത്തിയപ്പോൾ ട്രക്ക് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. സംഘം ചേർന്ന് ഡ്രൈവറെ തല്ലിച്ചതച്ചതിനു ശേഷം കെട്ടിയിടുകയും പിന്നീടവർ ട്രക്ക് ഓടിച്ചു പോവുകയായിരുന്നതായി പോലീസ് പറഞ്ഞു. ട്രക്കുമായി അരമണിക്കൂർ സഞ്ചരിച്ച സംഘം വനത്തിൽ എത്തുകയും അവിടെ നിന്ന് സിഗററ്റ് ട്രക്കിൽ നിന്ന് മാറ്റുകയും ചയ്തു. അവശനായ ട്രക്ക് ഡ്രൈവറെയും ലോറിയെയും പിന്നീട് കാട്ടിൽ ഉപക്ഷിച്ചു. ബോധം ലഭിച്ചപ്പോൾ അഖിലേഷാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.

സംഭവം നടന്ന സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും അത് മങ്ങിയ നിലയിലായതിനാൽ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.ആക്രമണത്തിന് പിന്നിൽ അന്യ സംസ്ഥാന സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

Related News