Wednesday
19 Dec 2018

ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

By: Web Desk | Thursday 29 November 2018 10:26 PM IST

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും ഭാരമേറിയതും അതിനൂതനവുമായ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് സാറ്റ്‌ലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. പിഎസ്എല്‍വി സി 43 റോക്കറ്റാണ് ഹൈസിസ് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. ഇന്നലെ രാവിലെ 9.58ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
യുഎസിന്റെ മാത്രം 23 ഉപഗ്രഹങ്ങളും മറ്റു എട്ട് രാജ്യങ്ങില്‍ നിന്നായി എട്ട് ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് പിഎസ്എല്‍വി പറന്നുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 640 കി.മി അകലെ ഹൈസിസിനെ എത്തിക്കുകയാണ് പിഎസ്എല്‍വി സി 43യുടെ ദൗത്യം. മറ്റു 30 ഉപഗ്രഹങ്ങളെ 504 കി.മി അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കും.
കൃഷി, വനസംരക്ഷണം, സൈനിക മേഖലകളില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ ഹൈസിസ് പ്രയോജനപ്പെടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 380 കിലോഗ്രാമാണ് ഹൈസിസിന്റെ ഭാരം. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിന് കഴിയും.