Friday
20 Jul 2018

താന്‍ റോബോട്ടല്ല, വിശ്രമം വേണ്ടി വരുമെന്ന് വിരാട് കോലി

By: Web Desk | Wednesday 15 November 2017 11:09 PM IST

മുംബൈ:

തനിക്ക് വിശ്രമം ആവശ്യമെന്നു തോന്നിയാല്‍ സെലക്ടര്‍മാരോട് താന്‍ അതാവശ്യപ്പെടുമെന്നും താന്‍ റോബോട്ടല്ല, മനുഷ്യനാണെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി.
തീര്‍ച്ചയായും എനിക്കും വിശ്രമം വേണം. ഞാന്‍ ഒരു റോബോട്ടല്ല. എന്റെ ശരീരം കീറി നോക്കിയാല്‍ ചോര പൊടിയുന്നതു കാണാം.
ഫീല്‍ഡില്‍ ആവശ്യപ്പെടുന്നതിലും കൂടുതല്‍ സമര്‍പ്പണം നടത്തുന്നവര്‍ക്ക് വിശ്രമം ഉറപ്പായും ആവശ്യമാണ്. കോലി പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നായകന്‍.
ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തനിക്കു വിശ്രമം വേണമെന്നു കോലി ബിസിസിഐയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.