Monday
28 May 2018

വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം – പ്രഫസറുടെ അവസാന വാക്കുകള്‍

By: Web Desk | Monday 7 May 2018 12:45 AM IST

“അങ്ങയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം”, സോഷ്യോളജിസ്റ് മകന്‍റെ അവസാന വാക്കുകള്‍. ഗന്ദേര്‍വാളിലെ ചുന്ദാനയില്‍ വീട്ടില്‍ ഫയാസ് അഹമ്മദ് ഭട്ട് രാവിലെ ആദ്യം കേട്ട വാക്കുകള്‍  ഇതായിരുന്നു. മകന്‍റെ  അവസാന വാക്കുകളും.

വെള്ളിയാഴ്ചയാണ് പ്രഫസര്‍ മൊഹമ്മദ് റാഫി ഭട്ട് വീടു വിട്ടു പോയി ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകര സംഘത്തില്‍ ചേര്‍ന്നത്. ഈ ഫോണ്‍ വന്നയുടന്‍ അത് ശ്രദ്ധിക്കുകയായിരുന്ന പൊലീസ് ഫയാസ് അഹമ്മദ് ഭട്ടിനെയും കുടുംബത്തെയും അവിടേക്കു, മകനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കാനായി അവിടേക്കു കൊണ്ടുപോയി. പിതാവും മാതാവും സഹോദരിയും ഭാര്യയും വീട്ടില്‍ നിന്നും ഏതാണ്ടു 14 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴേക്കും മൊഹമ്മദ് റാഫിയുടെ മരണമറിഞ്ഞു.

“അങ്ങയെ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം, ഞാന്‍ അള്ളായുടെ അടുത്തേക്കു പോകുന്നു”, ഇതായിരുന്നു അവസാന വാക്കെന്നു അഹമ്മദ് ഭട്ട് പൊലീസിനോടു പറഞ്ഞു. 33 കാരനായ  ഡോ. മൊഹമ്മദ് റാഫി കോണ്‍ട്രാക്ടിലുള്ള പ്രഫസറായിരുന്നു. പിതാവ് 90 കളില്‍ ഭീകര സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു, മകന്‍ 18 വയസ്സില്‍ പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ ശ്രമിക്കവേ പൊലീസ് പിടിച്ചു മാതാപിതാക്കളെ  ഏല്പിക്കുകയായിരുന്നു.  അന്നു മുതല്‍ ഭീകരവാദത്തിലേക്കു പോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.


ഷോപ്പിയാനിലെ ബഡ്ഗാമില്‍ മരിച്ച 5 തീവ്രവാദികളില്‍ മൊഹമ്മദ് റാഫി ഭട്ടും ഉള്‍പ്പെട്ടു. ഇയാളുടെ രണ്ടു കസിനുകള്‍ 90 കളില്‍ സുരക്ഷാ സൈന്യവുമായുള്ള  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

 

Related News