Thursday
24 Jan 2019

എല്ലാത്തിനും എന്നെ കുറ്റക്കാരനാക്കുന്നത് സങ്കടകരം: മോഹന്‍ലാല്‍

By: Web Desk | Friday 19 October 2018 3:42 PM IST

കൊച്ചി:

എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതില്‍ നിന്നും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് എന്നെയാണെന്ന് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡബ്ലുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ ഡബ്ലുസിസി അംഗങ്ങളെ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വീണ്ടും അഭിസംബോധന ചെയ്തു. നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെ എന്തു വിളിക്കേണ്ടതെന്നും അങ്ങനെ വിളിച്ചത് ആക്ഷേപിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പ്രസിഡന്റ് എന്ന നിലയില്‍ തൃപ്തനല്ലെന്നും തന്നെ ആവശ്യം ഉള്ളത് കൊണ്ടാണ് ആ സ്ഥാനത്ത് തുടരുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Related News