Monday
25 Jun 2018

ഐ ഫ്രെഷ് മിസിസ് കേരള ടൈറ്റില്‍ വിന്നര്‍ സജിനാസ് സലീം

By: Web Desk | Thursday 28 December 2017 3:58 PM IST

കൊച്ചി:വിവാഹിതരായ മലയാളി സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ഐ ഫ്രെഷ് മിസിസ് കേരള ഗ്രാന്‍ഡ് ഫിനാലെ സൗന്ദര്യ മല്‍സരത്തില്‍ മിസിസ് കേരള ടൈറ്റില്‍ വിന്നറായി സജിനാസ് സലീം  (തിരുവനന്തപുരം )തെരഞ്ഞെടുക്കപ്പെട്ടു. ചിത്രപോള്‍ (കോട്ടയം )ഫസ്റ്റ് റണ്ണറപ്പായും രേഷ്മ ഖുറൈഷി (തൃശൂര്‍ ) സെക്കന്റ് റണ്ണറപ്പായും എലന്‍ തോമസ്(കോഴിക്കോട്) തേര്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലെ മാരിടൈം ഹോട്ടലില്‍ ഡിസംബര്‍ 27 ന് നടന്ന സൗന്ദര്യ മാമാങ്കത്തില്‍ ഇന്‍ഡ്യ, ദൂബായ്, അമേരിക്ക, ആസ്‌ട്രേലിയ, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം അപേക്ഷകരില്‍ നിന്നും ഓഡീഷന്‍ വഴി തെരെഞ്ഞെടുക്കപ്പെട്ട വിവാഹിതരായ 24 ഫൈനലിസ്റ്റ്‌സ് ആണ് മിസിസ് കേരള ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. ഫാഷന്‍, സൗന്ദര്യ രംഗങ്ങളില്‍ വലിയ മാറ്റങ്ങളിലുടെ കടന്ന് പോകുന്ന കേരളം വലിയൊരു
സൗന്ദര്യമത്സരത്തിനാണ് സാക്ഷ്യം കുറിച്ചത്.


വിവാഹശേഷവും വലിയ സ്വപ്നങ്ങള്‍ കാണുന്ന, കേരളത്തില്‍ വേരുകളുള്ള സ്ത്രീകളുടെ സ്വപ്നസാഫല്യമാണ് മിസിസ്  കേരള ഫിനാലെ സൗന്ദര്യമത്സരത്തിന് വേണ്ടിയുള്ള ഓഡീഷന്‍ കൊച്ചി, ബാംഗളൂര്‍, ദുബായ് എന്നിവിടങ്ങളില്‍ വച്ച് നടത്തപ്പെട്ടു. ഇന്‍ഡ്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള സെലിബ്രിറ്റി ഷോ സ്‌റ്റോപ്പേര്‍സ,് മിസിസ്. കേരളയുടെ ഗ്രാന്‍ഡ്ഫിനാലെ തങ്ങളുടെ സാന്നിദ്ധ്യത്താല്‍ അവിസ്മരണീയമാക്കി. ഷീലു അബ്രഹാം(ആക്ടര്‍), അഞ്ചലി നായര്‍, ചാര്‍മിള(ആക്ടര്‍),അനില്‍ നായര്‍(സിനിമാറ്റോഗ്രാഫര്‍), ഉണ്ണി ശിവപാല്‍(ആക്ടര്‍), റോബിന്‍ തിരുമല (തിരക്കഥാകൃത്ത്), വിജയലക്ഷ്മി (മിസിസ്.ഗ്ലോബല്‍ വിന്നര്‍), സുരേഷ് കുമാര്‍(മഹീന്ദ്ര & മഹീന്ദ്ര), എന്നിവരടങ്ങുന്ന ജൂറിയിലൂടെ മിസിസ്.കേരള കൂടുതല്‍ ഗൗരവപൂര്‍ണ്ണമായ തലത്തിലേക്കുയര്‍ന്നു. മിസിസ്.കേരളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് മിഡില്‍ഈസ്റ്റിലും, ഇന്ത്യയിലുമായി നിരവധി മെഗാ ഇവന്റുകള്‍ അവതരിപ്പിച്ച് വിജയിപ്പിച്ച എസ്പാനിയോ ഇവന്റ്‌സാണ്. പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സാണ് മാര്‍ക്കറ്റിംഗ് പാര്‍ട്ട്ണര്‍. എസ്പാനിയോ ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ എ.റ്റി അന്‍വര്‍, ഡയറക്ടര്‍ സുല്‍ഫി, പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ് എന്നിവരാണ് മിസിസ് കേരളയ്ക്ക് നേതൃത്വം നല്‍കിയത്.

Related News