Tuesday
20 Feb 2018

യുവതിയുടെ കണ്ണിൽ നിന്നും വിരകളെ കണ്ടെത്തി

By: Web Desk | Tuesday 13 February 2018 12:51 PM IST

ഒറിഗോൺ യുവതിയുടെ കണ്ണിൽ നിന്നും വിരകളെ കണ്ടെത്തി. യുവതിയുടെ ഇടത് കണ്ണിൽ നിന്നും 14 വിരകളെയാണ് ഡോക്ടർമാർ കണ്ടെത്തിയത്. അബി ബെക്ക്ലി(26 )ന്റെ കണ്ണിൽ നിന്നുമാണ് വിരകളെ നീക്കം ചെയ്തത്.

വടക്കേ അമേരിക്കയിൽ കന്നുകാലികളിൽ ആണ് ഇത്തരം വിരകളെ കാണപ്പെടുന്നത്.

കുതിരസവാരി പ്രേമിയായിരുന്നു അബി. കുതിരകളുമായുള്ള കൂടുതൽ ഇടപെഴകൽ ആകാം വിര യുവതിയുടെ കണ്ണിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ണിൽ അനുഭവപ്പെട്ട ചൊറിച്ചിൽ മൂലമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

പൂച്ചകളും നായ്ക്കളുമുൾപ്പെടെ വിവിധയിനം മൃഗങ്ങളുടെ കണ്ണുകളിൽ ഇത്തരം വിരകളെ കാണാറുണ്ട് . മൃഗങ്ങളുടെ കണ്ണുകളിൽ നിന്നും ഈച്ചകൾ വഴിയാണ് ഇത്തരം വിരകൾ മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്.

Related News