Friday
18 Aug 2017

ആഭരണമില്ലാതെ, ചമയങ്ങളില്ലാതെ തസ്‌നിം; മോടികൂട്ടാൻ മുത്തശ്ശിയുടെ പഴയ കോട്ടൻ സാരി

By: Web Desk | Sunday 13 August 2017 11:46 AM IST

മാസങ്ങളും ആഴ്ചകളും എടുത്താണ് ചിലർ വിവാഹത്തിനൊരുങ്ങുന്നത്. വിവാഹ നിശ്ചയം മുതൽ ചിലവുകൾ ആരംഭിക്കുകയായി. പിന്നീട് വിവാഹ ഷോപ്പിങ്ങ്, കല്യാണം വിളി, സ്റ്റേജ്, ഭക്ഷണം എന്നിവയ്ക്ക് പുറമേ, ന്യൂജെൻ ചടങ്ങുകളായ, ഹൽദി, മെഹന്ദി,സംഗീത്, റിസപ്ഷൻ, വധുവിനെയും വരനേയും ആനയിക്കാൻ പ്രത്യേക സംഘങ്ങൾ, നൃത്തം, പാട്ട്…അങ്ങനെ നീണ്ടുപോകുന്നു ആഘോഷങ്ങളുടെ പട്ടിക.

എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. സ്വർണാഭരണങ്ങളില്ല, മുഖത്ത് ചായങ്ങളില്ല, വില കൂടിയ വിവാഹ വസ്ത്രങ്ങളില്ല. പകരം വിവാഹത്തിന് ധരിച്ചത് മുത്തശ്ശിയുടെ പഴയ കോട്ടൻ ഒരു സാരി. തസ്‌നിം ബംഗ്ലാദേശ് സ്വദേശിയും ഡോക്ടറുമാണ്.

തന്റെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് തസ്‌നിം തന്നെയാണ് ഫേസ്ബുക്കിൽ വിഷയത്തെ കുറിച്ച് പോസ്റ്റിട്ടത്. അതോടെ തസ്‌നിയുടെ നിലപാടിന് ബിഗ് സല്യൂട്ടുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തി.

വധുവിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും, വസ്ത്രവുമൊന്നും, വധുവിന്റെ ശരാശരിയിൽ കവിഞ്ഞ സമ്പത്തിനെയല്ല കാണിക്കുന്നത്. സമൂഹത്തിന് മുന്നിൽ കാണിക്കാൻ പലപ്പോഴും ജനം ഇതിന് നിർബന്ധിതരാവുകയാണ്. തസ്‌നിം ഫേസ്ബുക്കിൽ കുറിച്ചു. പലപ്പോഴും മുണ്ട് മുറിക്കിയുടുത്തും, വീടിന്റെ ആധാരം പണയപ്പെടുത്തിയുമാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്.

വധുവിനെ പോലെ വസ്ത്രം ധരിക്കാത്തത് കൊണ്ട് കൂടെ നിന്ന് ഫോട്ടോ എടുക്കില്ലെന്ന് സ്വന്തം കുടുംബത്തിലുളള ചിലര്‍ വരെ പറഞ്ഞതായി തസ്നിം പറയുന്നു.
വിവാഹത്തിന് കെട്ടിയൊരുങ്ങി അബദ്ധത്തില്‍ പെടരുത്. ഇത്തരം ആഡംബരങ്ങള്‍ ഒരിക്കലും സ്റ്റാറ്റസ് ഉയര്‍ത്തിക്കാട്ടുന്നതല്ല. പലപ്പോഴും വധുവിന്റെ ആഗ്രഹത്തിന് എതിരെയാണ് ഇത്തരത്തിലുളള ആചാരങ്ങള്‍ നടക്കുന്നത്. വധു എത്ര പവന്‍ അണിഞ്ഞുവെന്നോ, അവളുടെ വസ്ത്രത്തിന് എത്ര രൂപ ആയെന്നോ എന്നൊക്കെയുളള വിവാഹത്തിന് എത്തുന്നവരുടെ ചോദ്യങ്ങള്‍ വധുവിനെ സമ്മര്‍ദ്ദത്തിന് കാരണമാക്കും. അത്കൊണ്ടാണ് നഗരത്തിലെ ഏറ്റവും മികച്ച മേകപ്പ്മാനെ കൊണ്ട് വന്ന് ധാരാളം പണവും സമയവും പാഴാക്കി അണിഞ്ഞൊരുങ്ങി അവള്‍ അവളല്ലാതാകുന്നത് അതായത് നിന്റെ തൊലിനിറം നിന്റെ വിവാഹത്തിന് യോജിച്ചത് അല്ല എന്ന് കുടുംബക്കാര്‍ വധുവിന്റെ ചെവിയില്‍ ഓതിക്കൊണ്ടേയിരിക്കുന്നു തസ്നിം പറയുന്നു. അരോഗോ എന്ന ആരോഗ്യപരിപാലന സ്റ്റാര്‍ട്ടപ്പിന്റെ പ്രസിഡന്റാണ് തസ്നിം. ഐക്യരാഷ്ട്രസഭയുടെ യുവ ഉപദേശക പാനലിന്റെ പ്രസിഡന്റ് കൂടിയായിരുന്നു തസ്നിം ജാറ.

Related News