Tuesday
16 Oct 2018

ഇക്കാര്‍ഡിയും അഗ്യൂറോയും സാധ്യതാ ടീമില്‍

By: Web Desk | Tuesday 15 May 2018 10:49 PM IST

ബ്യൂണസ് ഐറിസ്: ലോകകപ്പിനുള്ള 35 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. വെറ്ററന്‍താരം കാര്‍ലോസ് ടെവസിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കരുതിയെങ്കിലും കോച്ച് യോര്‍ഗെ സാംപോളി ബൊക്ക താരത്തിനെ അവഗണിച്ചു. അതേസമയം, മൗറോ ഇക്കാര്‍ഡിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്റര്‍മിലാന് വേണ്ടി ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും ഇക്കാര്‍ഡിക്ക് ദേശീയ ടീമില്‍ അധികം അവസരം ലഭിച്ചിരുന്നില്ല.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിച്ച മിക്ക താരങ്ങളും 35 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സന്നാഹ മത്സരങ്ങള്‍കൂടി പരിഗണിച്ചാകും അവസാന 23 അംഗ ടീമി=െന പ്രഖ്യാപിക്കുക. അര്‍ജന്റീനയുടെ പ്രൈമറി സ്‌ക്വാഡ് അംഗങ്ങള്‍ ഇവരാണ്. ഗോള്‍ കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേരോ, നൗഹേല്‍ ഗുസ്മാന്‍, വില്ലി കാബെല്ലറോ. ഫ്രങ്കാ അര്‍മാനി. ഡിഫന്‍ഡര്‍മാര്‍: ഗബ്രിയേല്‍ മെര്‍ക്കോഡോ, നിക്കോളാസ് ഒട്ടമെന്റി, ഫെഡ്രിക്കോ ഫാസിയോ, നിക്കോളാസ് ടാഗ്ലാഫിക്കോ, മാര്‍ക്കോസ് റോജോ, മാര്‍ക്കോസ് അക്യുനാ, റൊമൈറോ ഫ്യുനസ് മോറി, ക്രിസ്റ്റിയന്‍ അന്‍സാല്‍ഡി, ഇക്വാര്‍ഡോ സാല്‍വിയോ, ജെര്‍മന്‍ പെസല്ല. മിഡ്ഫീല്‍ഡര്‍മാര്‍: മഷുരാനോ, ഏഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ, ലൂക്കാസ് ബിഗ്ലിയ, മാനുവല്‍ ലാന്‍സിനി, ജിയോ ലോ സെല്‍സോ, റിക്കാര്‍ഡോ സെഞ്ചൂറിയന്‍, ഗൈ്വഡോ പിസാറോ, ലിയാനാര്‍ഡോ പരേഡസ്, മാക്‌സിമിലിയാനോ, എന്‍സോ പെരസ്, പാബ്ലോ പെരസ്, റോഡ്രിഗോ ബാറ്റാഗ്ലിയ.
മുന്നേറ്റനിരക്കാര്‍: ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വയിന്‍, പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി, ക്രിസ്റ്റിയന്‍ പാവോണ്‍, ലൗതാരോ മാര്‍ട്ടിനസ്, ഡിയേഗോ പെറോട്ടി.

Related News