Monday
19 Nov 2018

അലഹബാദിന്റെ പേരുമാറ്റി; എന്താണ് ഔറംഗാബാദിന്റെ പേരുമാറ്റിയാലെന്ന് ശിവസേന

By: Web Desk | Friday 9 November 2018 1:49 PM IST

അലഹബാദിന്റെ പേരുമാറ്റിയെങ്കില്‍ എന്താണ് ഔറംഗാബാദിന്റെ പേരുമാറ്റിയാലെന്ന് ശിവസേന. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഭട്‌നാവിസിനോടാണ് ശിവസേനയുടെ വക്താവിന്റെ ചോദ്യം. ഔറംഗാബാദിനെ സംബാജി നഗര്‍ എന്നും ഒസ്മാനാബാദിനെ ധരാശിവ് നഗറെന്നും എപ്പോഴാണ് മാറ്റുക.എന്നാണ് ട്വിറ്ററിലൂടെയുള്ള  ചോദ്യം.   നേരത്തേയും ഈ പേരുമാറ്റങ്ങള്‍ക്കുവേണ്ടി ശിവസേന ശബ്ദമുയര്‍ത്തിയിട്ടുണ്ട്.