കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

By: Web Desk | Monday 4 December 2017 4:38 PM IST

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ട് മേള ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്കാരിക മന്ത്രി എ.കെ ബാലന്‍, ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐ.എഫ്.എഫ്.കെയുടെ 22-ാമത് പതിപ്പാണ് ഇത്തവണത്തേത്.