Monday
28 May 2018

ഐഐടി ജെഇഇ: അമല്‍ മാത്യുവിന് കേരളത്തില്‍ ഒന്നാം റാങ്ക്

By: Web Desk | Wednesday 2 May 2018 4:48 PM IST

കൊച്ചി:

രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിന് നടത്തപ്പെട്ട പൊതുപ്രവേശന പരീക്ഷയില്‍ (ഐഐടിജെഇഇ) കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അമല്‍ മാത്യു കേരളത്തില്‍ ഒന്നാം റാങ്ക് നേടി. ദേശീയതലത്തില്‍ 160ാമത്തെ റാങ്കാണുള്ളത്. തിങ്കളാഴ്ചയാണ് ഐഐടിജെഇഇ ഫലം പുറത്തുവന്നത്.

അടുത്തിടെ നടത്തിയ ഐഐടി അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈനില്‍ (ഐഐടിയുസിഇഇഡി) ദേശീയതലത്തില്‍ അഞ്ചാം റാങ്കും കിശോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനയില്‍ ദേശീയതലത്തില്‍ 67ാം റാങ്കും അമല്‍ മാത്യു കരസ്ഥമാക്കിയിരുന്നു.

കുറുപ്പന്തറ മാഞ്ഞൂര്‍ പുല്ലേന്‍കുന്നേല്‍ വീട്ടില്‍ മാത്യു ജോസഫിന്റെയും ജാന്‍സി മാത്യുവിന്റെയും മകനാണ്.

Related News