Friday
20 Jul 2018

ഇളക്കം

By: Web Desk | Sunday 17 June 2018 10:37 AM IST

കുഞ്ഞുമോള്‍ ബന്നി

ന്ധ്യ മയക്കത്തില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍
പമ്മിപ്പതുങ്ങി കണ്ണെറിഞ്ഞാണ്
കാറ്റ്, കടലാസു പൂവിനെ വളച്ചത്

കണ്ണിമ തെറ്റാതെ നെഞ്ചോടു ചുറ്റി
ഓമനിച്ചൂട്ടിയ മരമുത്തശ്ശിയുടെ
നെഞ്ചകം തകര്‍ത്ത് പെണ്ണിറങ്ങിപ്പോയി
ഉടലിലൂടവരുടെ ഇരുണ്ട കണ്ണീര്‍
ഒലിച്ചിറങ്ങി

പെണ്ണിനു പക്ഷെ കുലുക്കമില്ല
താഴ്ന്നും പൊങ്ങിയും
കള്ളച്ചെറുക്കന്റെ പിറകെ
തൊടിയിലവള്‍ പൂത്തിരുവാതിരയാടി

ഈയിടെയായി അവനെ കാണാറില്ല
നടു തളര്‍ന്ന് നിലം പറ്റി
കടലാസു പൂ ഇവിടെ കിടപ്പുണ്ട്.