Wednesday
22 Nov 2017

കക്കാടംപൊയിലിലെ എല്ലാ അശാസ്ത്രീയ നിര്‍മ്മാണങ്ങളും അന്വേഷണ വിധേയമാക്കണം

By: Web Desk | Sunday 3 September 2017 9:09 PM IST

 

കോഴിക്കോട്: കക്കാടംപൊയില്‍ പാര്‍ക്കിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പ്രദേശത്തെ മറ്റു നിരവധി അനധികൃത ഇടപാടുകളെക്കുറിച്ചും സമഗ്രമായ പഠനവും അന്വേഷണവും നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസ്ഥിതി വിഷയ സമിതിയുടെ നേതൃത്വത്തില്‍ പഠനം നടത്തിയ വിദഗ്ധ സംഘം ആവശ്യപ്പെട്ടു.
രണ്ടു ജില്ലകളുടെ അതിരില്‍ വരുന്ന ഈ പ്രദേശശത്ത് അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ വരേണ്ടതുണ്ട്. നിലമ്പൂര്‍ വനത്തിന്റെ ഭാഗമായ ഊര്‍ങ്ങാട്ടേരി പഞ്ചായത്തിലെ വെണ്ടേക്ക് പ്രദേശത്ത് പൊട്ടാടി ആദിവാസി കോളനിയിലേക്കുള്ള റോഡിന്റെ ഇരുവശത്തും സ്വാഭാവിക വനം പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രദേശത്തെ നിലവിലുള്ള കാര്‍ഷിക മേഖലയുടെ തകര്‍ച്ചയെ അതിജീവിക്കാന്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുരക്ഷിതമാക്കേണ്ടതുണ്ട്. പ്രദേശത്തെ തനതു കാലാവസ്ഥയും പ്രകൃതി ഭംഗിയും നിലനിര്‍ത്തിക്കൊണ്ട് പരിസ്ഥിതി സൗഹൃദമായ ടൂറിസം പദ്ധതികളുടെ സാധ്യതകള്‍ പൊതുനിയന്ത്രണത്തില്‍ നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും പഠന സംഘം അഭ്യര്‍ത്ഥിച്ചു.
പഠനസംഘത്തില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് അശോകന്‍ ഇളവനി, ജില്ലാ പരിസ്ഥിതി വിഷയ സമിതി ചെയര്‍മാന്‍ മണലില്‍ മോഹനന്‍, പ്രഭാകരന്‍ കയനാട്ടില്‍, അഡ്വ: പി കൃഷ്ണകുമാര്‍, പി എന്‍ അജയന്‍, ബി എസ് മനോജ്, ബോബി ജോസഫ്, കെ ബി സജിത് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Related News