Wednesday
18 Jul 2018

കാലിഫോര്‍ണിയ: കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

By: Web Desk | Tuesday 17 April 2018 9:43 AM IST

കൊച്ചി: കാലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നു പേരുടെ  മൃതദേഹങ്ങള്‍ കണ്ടെടുത്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മകന്‍ സിദ്ധാന്തിന്‍റെ (12) മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെടുത്തു.

സന്ദീപിനേയും കുടുംബത്തേയും കാണാതായത് ഈ മാസം ആറാം തീയതി മുതലാണ്. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ കാണാന്‍ പോകുന്നതിനിടെയായിരുന്നു ദുരന്തം. സന്ദീപിന്‍റെയും സാച്ചിയുടെയും മൃദേഹങ്ങള്‍ കാറിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏഴു മൈല്‍ അകലെ നിന്ന് സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു.

ഗുജറാത്തിലെ സൂററ്റില്‍ അമേരിക്കയിലെത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പാണ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.