Friday
20 Jul 2018

കലാലയങ്ങളില്‍ ഭീതി പരത്തി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ഫാസിസ്റ്റ് നീക്കമാണ് മഹാരാജാസിലേത്: മഹേഷ് കക്കത്ത്

By: Web Desk | Thursday 12 July 2018 7:19 PM IST

ദുബായ്: വര്‍ഗ്ഗീയ ഫാസിസ്റ്റുശക്തികള്‍ കലാലയങ്ങളില്‍ ഭീതി പരത്തി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യൂവിന്റെ കൊലപാതകമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയും സിപിഐ നാഷണല്‍ കൗണ്‍സില്‍ അംഗവുമായ മഹേഷ് കക്കത്ത്. യുവകലാസാഹിതി ദുബായ് യുണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായങ്ങളെയും വ്യത്യസ്ത ആശയങ്ങളെയും കായികമായി അടിച്ചമര്‍ത്തപ്പെടുത്തുന്ന പ്രവണതകള്‍ ഏതുകോണില്‍ നിന്ന് ഉണ്ടായാലും അത് ഏതിര്‍ക്കപ്പെടേണ്ടതാണ്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള തീവ്രവാദ സംഘടകളെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും ക്യാമ്പസുകളെ ശക്തമായി രാഷ്ട്രീയവത്ക്കരിക്കണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് സുഭാഷ് ദാസ് അധ്യക്ഷനായിരുന്നു. എം കെ ഷാജഹാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിച്ചിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വില്‍സണ്‍ തോമസ്, പ്രസിഡന്റ് അഡ്വ. സന്തോഷ്, യുവകലാസാഹിതി സംഘടനാ കമ്മിറ്റി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കര്‍ ( സെക്രട്ടറി. യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ്), നസീര്‍ ചെന്ത്രാപ്പിന്നി (സ്രെക്രട്ടറി ,യുവകലാസാഹിതി, റാസ് അല്‍ ഖൈമ യൂണിറ്റ് ) രതീഷ്പന്ന്യന്‍, അനീഷ്‌നിലമേല്‍, സനോജ് കരമ്പില്‍, നനീഷ് ഗുരുവായൂര്‍, സതീഷ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
‘പരിസ്ഥിതി, വികസനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറില്‍ കെ വി വിനോദന്‍ അധ്യക്ഷനായി. മഹേഷ് കക്കത്ത്, ശ്രീശങ്കര്‍ (ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി), ഇസ്മയില്‍ ഏറാമല (കെഎംസിസിദുബായ്), പ്രസന്നന്‍ , ജയശീലന്‍, എന്നിവര്‍ സംസാരിച്ചു. യുവകലാസാഹിതി ദുബായ് ഘടകത്തിന്റെ ഭാരവാഹികളായി രതീഷ് പന്ന്യന്‍ ( പ്രസിഡന്റ് ), നനീഷ് ഗുരുവായൂര്‍(സ്രെക്രട്ടറി), രഘുരാജ് പള്ളിക്കാപ്പില്‍, വിനീത് വെളിയംകോട് ( വൈസ് പ്രസിഡന്റുമാര്‍) മുജീബ് റഹ്മാന്‍ പെരുമ്പടപ്പ്,എംപി ഷാജി( ജോ.സ്രെക്രട്ടറിമാര്‍) ജെറോം തോമസ്(ട്രഷറര്‍)എന്നിവരെയും,35അംഗ ഏക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Related News