Wednesday
23 May 2018

കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

By: Web Desk | Wednesday 14 February 2018 10:21 PM IST

ന്യൂഡല്‍ഹി:

കഴിഞ്ഞ നാല് വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കശ്മീരില്‍ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ അവസാന വര്‍ഷമായ 2013നെ അപേക്ഷിച്ച് കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 98 ശതമാനം വര്‍ധനയുണ്ടായിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

2013ല്‍ 100 തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഈ വര്‍ഷം 218 പേര്‍ കൊല്ലപ്പെട്ടു. 2013ല്‍ 20 പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. 2017 ആയപ്പോള്‍ 57 ആയി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തീവ്രവാദി ആക്രമണത്തില്‍ 324 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 2017ല്‍ മാത്രം 83 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. 2013ല്‍ ഇത് 61 ആയിരുന്നു.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കശ്മീരിലെ സ്ഥിതികള്‍ കൂടുതല്‍ വഷളാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related News