Thursday
20 Sep 2018

രോഹിത്തിന്‍റെ വെടിക്കെട്ട് ബാറ്റിങില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

By: Web Desk | Friday 22 December 2017 8:52 PM IST

  • അന്താരാഷ്ട്ര ട്വന്റി20 യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടി രോഹിത്‌
  • ലോകേഷ് രാഹുലിന് അര്‍ദ്ധസെഞ്ചുറി

രണ്ടാം ഏകദിനത്തില്‍ വിജയം. വിക്കറ്റിനാണ് ജയം. ഓവര്‍ പിന്നിടുമ്പോള്‍ തന്നെ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. നിരോഷ് ദിക്വേല 25 റണ്‍സെടുത്ത് തുടക്കത്തിലെ പുറത്തായിരുന്നു. അര്‍ദ്ധസെഞ്ചുറി നേടാനാകതെ ഉപുല്‍ തരംങ്ക 47 റണ്‍സെടുത്തു.

യുസ്വേന്ദ്ര ചഹല്‍,  ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

രോഹിത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ പിറന്നത് കൂറ്റന്‍ സ്കോര്‍. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 118 റണ്‍സെടുത്തു. 12 ഫോറും 10 സിക്‌സുമാണ് രോഹിത്തിന്റെ സ്‌കോര്‍. അന്താരാഷ്ട്ര ട്വന്റി20 യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് രോഹിത്‌ നേടിയാണ്. ലോകേഷ് രാഹുല്‍ 89 റണ്‍സെടുത്തു. 5 ഫോറും 8 സിക്‌സറുമാണ് ലോകേഷിന്റെ സമ്പാദ്യം. ഹാര്‍തിക് പട്ടേല്‍ (10), ശ്രേയസ്സ് അയ്യര്‍ (0), എംഎസ് ധോണി (28), മനീഷ് പാണ്ഡ്യെ (1), ദിനേശ് കാര്‍ത്തിക് (0) റണ്‍സെടുത്തു.

തിസാര പെരേര, ന്യുവാന്‍ പ്രദീപ് 2 വിക്കറ്റ് വീതവും ദുഷ്മന്ദ ചമീര ഒരു വിക്കറ്റ് വീതവും നേടി.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി 7 നാണ് മത്സരം ആരംഭിച്ചത്. മൂന്നു ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ബേസില്‍ തമ്പി കളിക്കില്ല.  കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന് വിജയിച്ചിരുന്നു.

രോഹിത് ശര്‍മ, എംഎസ് ധോണി, ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡ്യെ, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്, ജസ്പ്രീത് ഭുമ്ര, യുസ്വേന്ദ്ര ചഹല്‍, മൊഹമ്മദ് സിറാജ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ബേസില്‍ തമ്പി എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കും.

നിരോഷന്‍ ഡിക്വേല, തിസാര പെരേര, ഉപുല്‍ തരംങ്ക, കുശാല്‍ പെരേര, ആഞ്ചെലൊ മാത്യൂസ്, അസേല ഗുണരത്‌നെ, ദസന്‍ ഷനക, അകില ധനഞ്ജയ, ദുഷ്മന്ദ ചമീര, വിസ്വ ഫെര്‍ണാണ്ടൊ, ന്യുവാന്‍ പ്രദീപ്, ധനുഷ്‌ക ഗുണതിലകാ, ചതുരംഗ ഡി സില്‍വാ, സദീര സമരവിക്രമ, സചിത് എന്നിവര്‍ ലങ്കന്‍ നിരയില്‍ ഇന്നിറങ്ങും.

Photo Courtesy: NEWS18