Tuesday
17 Jul 2018

ഇന്ത്യയ്ക്ക് 243 റണ്‍സ് വിജയലക്ഷ്യം 

By: Web Desk | Sunday 1 October 2017 5:46 PM IST

നാഗ്പൂര്‍:

അഞ്ചാം ഏകദിനത്തില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു.  ഡേവിഡ് വാര്‍ണര്‍ (53), ട്രാവസ് ഹെഡ് (42), മാര്‍ക്‌സ് സ്റ്റോയിനിസ് (44), ആരോണ്‍ ഫിഞ്ച് (32)  എന്നിവരാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയവര്‍. ആരോണ്‍ ഫിഞ്ചും വാര്‍ണറും തമ്മിലുള്ള ഒന്നാം കൂട്ട്‌കെട്ട് മികച്ച രീതിയില്‍ മുന്നേറവെയാണ് പാണ്ഡ്യ അത് തകര്‍ത്തത്. പിന്നീട് സ്‌റ്റോണിസിന്റെയും ഹെഡിന്റെയും 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്.
അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യെ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തും. ഉമേഷ് യാദവും മുഹമ്മദ് ഷാമിക്കും പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഇന്ത്യന്‍ നിരയിലെത്തി. അസുഖബാധിതനായ യുസ്വേന്ദ്ര ചാഹലിക്കു പകരം കുല്‍ദീപ് യാദവ് മടങ്ങിയെത്തി.

Related News