Wednesday
22 Nov 2017

ഇന്ത്യ-ചൈന തർക്കം: ശ്രീ ശ്രീ രവിശങ്കർ ഇടപെടുന്നു?

By: Web Desk | Monday 21 August 2017 12:50 PM IST

ശ്രീ ശ്രീ രവിശങ്കർ നേതൃത്വം നൽകുന്ന ദി ആർട്ട് ഓഫ് ലിവിംഗ് സംഘടനയുടെ മാനവ വിഭവശേഷി സംഘടനയായ ദ് വിദഗ്ധ സമിതി സെപ്റ്റംബർ 7 ന് ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ  രഹസ്യ സംഘടനകൾ പങ്കെടുക്കും. ഇന്ത്യ-ചൈന തർക്കത്തിൽ ഈ രഹസ്യ സംഘടനകളുടെ പിന്തുണ തേടിയുള്ളതാണ് സമ്മേളനമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ഇടപെടലായും പറയപെടുന്നു.

ഈ സംസ്ഥാനങ്ങളിലെ ഭാഷാ, മത, ആദിവാസി, വംശീയ ഗ്രൂപ്പുകൾ സമ്മേളനത്തിൽ പങ്കെടുക്കും. സായുധ സംഘടനയായ യുഎഫ്എ ജനറൽ സെക്രട്ടറി അനുപ് ചെട്ടിയയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം.  സമ്മേളനത്തിൽ അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുവാനുള്ള അവസരം നനൽകിയേക്കും. ഡോക്ലാമിലെ ഇൻഡ്യ-ചൈന അതിർത്തിതർക്കതിന്റെ വേളയിൽ നടക്കുന്ന ഈ സമ്മേളനം ശ്രദ്ധേയമാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻറെ നിലപാടുകൾ, വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്‌തേക്കും.

“1962 ലെ യുദ്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ഞങ്ങൾ വളരെയധികം അഭിപ്രായങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ കോൺഫറൻസിനു വേണ്ടി ഞങ്ങൾ വിപുലമായ യാത്രയും ആസൂത്രണവും നടത്തി. ഇന്ത്യാ-ചൈന യുദ്ധകാലത്ത് കോൺഗ്രസ് ഗവൺമെന്റ് കൈയൊഴിഞ്ഞ പ്രശ്നത്തെകുറിച്ച് വടക്കുകിഴക്കൻ ജനത ഇപ്പോഴും പരാമർശിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് ആവശ്യമാണ്”, ദി ആർട്ട് ഓഫ് ലിവിഷിന്റെ സഞ്ജയ് കുമാർ പറഞ്ഞു.

Related News