Wednesday
21 Nov 2018

ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍

By: Web Desk | Monday 19 February 2018 10:13 PM IST

മുംബൈ: രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ സംവിധാനമായ ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍ സ്ഥാപിക്കും. വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച കരാറില്‍ ഇന്ത്യ ഒപ്പു വച്ചു.

മുംബൈയില്‍ നിന്ന് പുനെ വരെയാകും ആദ്യഘട്ടത്തില്‍ ഹൈപര്‍ ലൂപ്പ് നിലവില്‍ വരിക. വെറും 25 മിനിറ്റ് കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടില്‍ റയില്‍വേ ഇന്ത്യയിലെ ഗതാഗതമേഖലയില്‍ കൊണ്ടു വന്ന വിപ്ലവം ഹൈപര്‍ ലൂപ് 21 ാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കുമെന്ന് വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു.
പൂനെ, നവി മുംബൈ അന്തര്‍ദേശീയ വിമാനത്താവളം, മുംബൈ എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം നിലവില്‍ വരിക. യാത്രാസമയം വെറും 25 മിനിറ്റ്. പ്രതിവര്‍ഷം 15 കോടി യാത്രക്കാര്‍ക്ക് പദ്ധതി സഹായകരമാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പരീക്ഷണ ഓട്ടത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

 

Related News