Tuesday
16 Oct 2018

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കൻ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നു

By: Web Desk | Sunday 17 June 2018 3:17 PM IST

ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയില്‍ ഇന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനൊരുങ്ങുന്നു.നികുതി വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു.

ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി ഡോളറാണ് അമേരിക്ക ഈടാക്കിയത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബദാം, ആപ്പിള്‍, ചില മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ ഉള്‍പ്പെടെ 20 ഉത്പന്നങ്ങള്‍ക്ക് മുന്‍പ് നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇത് മാറ്റിവെക്കുകയായിരുന്നു.