Tuesday
16 Oct 2018

ഇന്ത്യ യു എൻ മനുഷ്യാവകാശ സംഘടനയിൽ

By: Web Desk | Friday 12 October 2018 10:05 PM IST

ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംഘടനയിലേക്കു (യു എൻ എച്ച് ആർ സി) ഇന്ത്യയെ തെരഞ്ഞെടുത്തു. മൂന്നു വർഷത്തേക്കാണ് ഈ സ്ഥാനം.  രഹസ്യ ബാലറ്റിലൂടെയാണ് 18 അംഗ സമിതിയെ തെരഞ്ഞെടുത്തത്. ഓരോ രാജ്യത്തിനും 97 വോട്ടുകൾ വിജയിക്കാൻ ആവശ്യമായിരുന്നു.

ഏഷ്യ പസിഫിക് വിഭാഗത്തിലാണ് ഇന്ത്യ ഈ സീറ്റിനു വേണ്ടി മത്സരിച്ചത്. ബഹ്‌റൈൻ, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിൽ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നത്.