Tuesday
19 Jun 2018

ഇന്റര്‍ സെപ്റ്റര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചു

By: Web Desk | Thursday 28 December 2017 4:22 PM IST

താഴ്ന്ന ഉയരത്തില്‍ എത്തുന്ന ഏത് ബാലിസ്റ്റിക് മിസൈലിനെയും നേരിടാനുതകുന്ന  അഡ്വാന്‍സ്ഡ് ഇന്റര്‍ സെപ്റ്റര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചു.ഇന്നലെ ഒഡീസയിലെ ബാലസോറില്‍ നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഭൗമോപരിതലത്തില്‍ 30 കിലോമീറ്റര്‍ പരിധിയില്‍ പ്രയോഗിക്കാവുന്നതാണിത്.  മിസൈല്‍ വേധ മിസൈല്‍ വിഭാഗത്തില്‍ ഈ വര്‍ഷം ഇന്ത്യയുടെ മൂന്നാം ജനുസ് മിസൈലുകളാണിത്.  കഴിഞ്ഞ ഫെബ്രുവരി11നും മാര്‍ച്ച് ഒന്നിനും  രണ്ട് മിസൈല്‍ വേധ മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഇന്നലെ ചന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ സ്ഥാപിച്ച പൃഥ്വിമിസൈലിനെ ലക്ഷ്യമാക്കിയാണ് പുതിയ മിസൈല്‍ തൊടുത്തത്. പൃഥ്വിയുടെ സിഗ്നലുകള്‍ റഡാറില്‍ ലഭിച്ചപ്പോഴേക്കും ബംഗാള്‍    ഉള്‍കടലിലെ  അബ്കദുള്‍ കലാം  ഐലന്‍ഡില്‍ സ്ഥാപിച്ച  വേധ മിസൈല്‍ സജ്ജമായി അതിനുനേരെ കുതിക്കുകയായിരുന്നു. 7.5 മീറ്റര്‍ നീളമുള്ള റോക്കറ്റ് മിസൈലില്‍  നാവിഗേഷന്‍ സംവിധാനവും അതിവേഗ റഡാര്‍ കംപ്യൂട്ടര്‍ സ ംവിധാനവും അടങ്ങിയിട്ടുണ്ട്.

Related News