Tuesday
20 Nov 2018

റിപ്പബ്ലിക് ദിന പരേഡിലേക്ക് ട്രംപിനെ ക്ഷണിച്ച്‌ ഇന്ത്യ

By: Web Desk | Friday 13 July 2018 10:57 AM IST

ന്യൂഡല്‍ഹി : വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മുഖ്യാതിഥിയായി ക്ഷണിച്ച്‌ ഇന്ത്യ. ചടങ്ങിലേക്ക്ക്ഷണിച്ചു കഴിഞ്ഞു വെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ക്ഷണം സ്വീകരിച്ച്‌ ട്രംപ് ചടങ്ങിനെത്തിയാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ വിദേശനയത്തിന്റെ വിജയമായി ഇതിനെ ചൂണ്ടിക്കാണിക്കാന്‍ പൊതുതിരഞ്ഞെടുപ്പിലേക്കുപോകുന്ന ബിജെപി ന്ദ്രസര്‍ക്കാർ തുനിഞ്ഞേക്കും .

എന്നാല്‍ ട്രംപ് ക്ഷണം സ്വീകരിച്ചതായി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ വിദേശരാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുക്കുന്നത് പതിവാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യം നടന്ന 2015ലെ റിപ്പബ്ലിക് ദിന ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുത്തിരുന്നു. എന്നാൽ ഒബാമയുടെ നിലപാടുകളും  ട്രമ്പിന്റെ നിലപാടുകളും രാപകൽ വ്യത്യാസമുണ്ട്.

അടുത്തിടെ ഇറാനില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങളും റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈലുകളും വാങ്ങുന്നതിനെച്ചൊല്ലി അമേരിക്കയുമായി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ ഇന്ത്യയ്‌ക്ക് അമേരിക്ക ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷ.

Related News