Monday
10 Dec 2018

ശതകത്തിനരികെ ചേസ്; വിന്‍ഡീസ് പൊരുതുന്നു

By: Web Desk | Friday 12 October 2018 5:23 PM IST

ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം വിന്‍ഡീസിന്റെ തിരിച്ചുവരവ്. ആദ്യ സെഷനുകളില്‍ തിരിച്ചടി നേരിട്ടുവെങ്കിലും റോഷ്ടണ്‍ ചേസും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.

ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. ചേസ് 98 റണ്‍സും ബിഷു രണ്ട് റണ്‍സും നേടി ക്രീസിലുണ്ട്.
അവസാന സെഷനില്‍ നിന്ന് 98 റണ്‍സാണ് വിന്‍ഡീസ് നേടിയത്. ഏഴാം വിക്കറ്റില്‍ 104 റണ്‍സിന്‍റെ കൂട്ടുകെട്ട് പിറന്നു. 52 റണ്‍സാണ് ഹോള്‍ഡര്‍ നേടിയത് 36 റണ്‍സെടുത്ത ഷായി ഹോപ്, 30 റണ്‍സെടുത്ത ഷെയ്ന്‍ ഡൗറിച്ച് എന്നിവരും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. അശ്വിന്‍ ഒരു വിക്കറ്റ്  നേടി.
തലേദിവസം പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്നും മുഹമ്മദ് ഷാമിയെ ഒഴിവാക്കി അശ്വിന്‍, ജഡേജ, കുല്‍ദീപ് എന്നീ മുന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഷര്‍ദുല്‍ താക്കൂറിന് പരിക്കേറ്റ് പുറത്തായതിനാല്‍ വെറും 1.4 ഓവര്‍ മാത്രമാണ് എറിയാനായത്.