Wednesday
21 Nov 2018

ബിഷപ്പ് ഫ്രാങ്കോ രാജിവയ്ക്കണം: കപ്പുച്ചിൻ മാഗസിൻ എഡിറ്റർ

By: Web Desk | Thursday 13 September 2018 7:15 PM IST

കൊച്ചി: പീഡന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ രാജവച്ച് മാറിനില്‍ക്കണമെന്ന് കപ്പൂച്ചിയന്‍ സഭയുടെ ഇന്ത്യന്‍ കറന്റ്‌സ് മാഗസിന്‍ എഡിറ്ററായ ഫാ. സുരേഷ് മാത്യു.

കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഇന്നലെ വൈകീട്ടോടെയാണ് ഫാ. സുരേഷ് മാത്യു സമരപന്തലില്‍ എത്തിയത്. ബിഷപ്പ് ഫ്രാങ്കോ എന്റെ സുഹൃത്താണ്. എന്നാല്‍ ഈ വിഷയത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടതാണ്. പക്ഷെ അദ്ദേഹത്തിന്റെ മറുപടി നിരാശപെടുത്തികളഞ്ഞു. ആദ്യമായിട്ടാണ് തെരുവില്‍ സംസാരിക്കേണ്ടിവരുന്നത്. സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കണമെന്ന് പഠിപ്പിച്ചവര്‍ക്കുള്ള ഗുരുദക്ഷിയാണ് ഈ ഐക്യദര്‍ഡ്യമെന്നും സുരേഷ് മാത്യു പറഞ്ഞു.
തന്റെ മാഗസിനില്‍ കന്യാസ്ത്രീകള്‍ക്കെതിരെ ലേഖനം വന്നതിനും സുരേഷ് മാത്യു സമരപന്തലില്‍ ക്ഷമ ചോദിച്ചു. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. കെ സി ബി സിയുടെ പ്രസ്ഥാവന ഖേദകരമാണന്നും അദ്ദേഹം വ്യക്തമാക്കി.
Related News