Wednesday
22 Aug 2018

ഇന്ത്യ 7 മുതല്‍ 7.5 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നു സാമ്പത്തിക സര്‍വേ

By: Web Desk | Monday 29 January 2018 7:27 PM IST

രാജ്യത്ത് കര്‍ഷകരുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് സാമ്പത്തിക സര്‍വെയുടെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞത് 20 മുതല്‍ 25 ശതമാനം വരെ കര്‍ഷകരുടെ വരുമാനത്തില്‍ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക സര്‍വെ വിലയിരുത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷക വിരുദ്ധ നയങ്ങളാണ് ഇതിനുള്ള യഥാര്‍ഥ കാരണമെന്ന കാര്യം മറച്ചുവയ്ക്കുന്ന റിപ്പോര്‍ട്ട് കുറ്റം കാലാവസ്ഥാ വ്യതിനായത്തിനുമേല്‍ ചുമത്തിയിരിക്കുകയാണ്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ടിൽ 2018ലെ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 6.75 വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്ന് കണക്കാക്കുന്നു.

പരോക്ഷ നികുതി നൽകുന്നവരുടെ എണ്ണം 50 ശതമാനം കണ്ടു വര്ധിച്ചിട്ടുണ്ടെന്നും വൻ സംരഭകരിൽ നിന്നും വാങ്ങുന്ന ചെറിയ സംരംഭകർ സ്വയം രജിസ്ട്രേഷന് കൂടുതലായി മുന്നോട്ടു വരുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യന്‍ വ്യാപാരരംഗം സമത്വത്തിന് പ്രാധാന്യം നല്‍കുന്നതും സാമ്പത്തികമായി വളര്‍ച്ച കൈവരിക്കുന്നതിന്റെ പ്രധാന കാരണമാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.

Photo Courtesy: Financial Express