Sunday
22 Oct 2017

സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച പ്രവചിച്ച് അംബാനി

By: Web Desk | Wednesday 27 September 2017 8:42 PM IST

ന്യൂഡല്‍ഹി:

പത്തു വര്‍ഷത്തിനുള്ളില്‍ ലോക സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ മൂന്നാമതെത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അംബാനി.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 7 ലക്ഷം കോടിയിലേക്ക് ഉയരുമെന്നാണ് അംബാനിയുടെ പ്രവചനം.  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയില്‍ അകപ്പെട്ടിരിക്കുന്ന വേളയിലാണ് അംബാനിയുടെ ഈ പ്രവചനം.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമായ ഓക്‌സിജനാണ് വിവരങ്ങളെന്ന് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യത്തില്‍ ഊന്നിക്കൊണ്ട് അംബാനി പറഞ്ഞു.  അടുത്ത 12 മാസത്തിനുള്ളില്‍ 2 ജി കവറേജില്‍ നിന്നും 4 ജി കവറേജ് വ്യാപകമാകും. ഇന്ത്യയ്ക്ക് ഡാറ്റ ഇറക്കുമതി ചെയ്യേണ്ടത് ആവശ്യമില്ലാത്ത സാഹചര്യത്തില്‍ നാലാം വ്യവസായ വിപ്ലവം നടത്താന്‍ ഇന്ത്യ സജ്ജമാണ്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഡാറ്റാ ഉപയോഗത്തെ മുന്‍നിര്‍ത്തി അംബാനി പറഞ്ഞു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരും വിവിധ ടെലികോം കമ്പനികളുടെ സിഇഒമാരും പങ്കെടുക്കും.