Friday
25 May 2018

ഇന്ത്യന്‍ വംശജന്‍ ഈജിപ്റ്റില്‍ വെടിയേറ്റ് മരിച്ചു

By: Web Desk | Thursday 17 May 2018 5:05 PM IST

ആഡിസ് അബാബ: നിഗെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമന്റ് കമ്പനിയുടെ ഇന്ത്യന്‍ വംശജനായ മാനേജരും മറ്റു രണ്ടുപേരും എത്യോപ്യയിലെ തോക്കുധാരികളായ കൊലയാളികളാല്‍ കൊല്ലപ്പെട്ടു. നിഗെരിയാസ് ഡാന്‍ഗോട്ട് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡാന്‍ഗോട്ട് സിമന്റിന്റെ കണ്‍ട്രി മാനേജരായ ദീപ് കാമ്ര സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ട ഒറോമിയ മേഖലയില്‍ വച്ച് കമ്പനിയില്‍ നിന്ന് ആഡിസ് അബാബയിലേക്ക് തിരിച്ചുവരവേയാണ് ആക്രമിക്കപ്പെട്ടത്.എത്യോപ്യക്കാരായ കാമ്രയുടെ സെക്രട്ടറിയും ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഡാന്‍ഗോട്ട് പ്ലാന്റ് ആഫ്രിക്കയിലും നെഗെരിയയ്ക്ക് പുറത്തും സ്ഥാപിതമായ പത്തുകമ്പനികളില്‍ ഒന്നാണ്. 2015മേയിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. എത്യോപ്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാണശാലയാണിത്. 223 കോടി ടണ്‍ ചുണ്ണാമ്പ് കല്ല് ശേഖരം ഇവിടെയുണ്ട്. അഡിസ് അബാബയെ ചുറ്റിക്കിടക്കുന്ന ഒറോമിയ രണ്ടുവര്‍ഷങ്ങളായി യുവാക്കളിലുളവാക്കിയ രാഷ്ട്രീയവും സാമ്പത്തികവുമായ പാര്‍ശ്വവത്കരണത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമാണ്.പ്രധാനമന്ത്രി ഹൈലിമറിയം ദെസാലെന്‍ ഫെബ്രുവരിയില്‍ രാജി വച്ച് ഒരു ദിവസത്തിന് ശേഷം ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.