Tuesday
11 Dec 2018

ബിഗ് ടിക്കറ്റില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യദേവത

By: Web Desk | Sunday 3 June 2018 2:29 PM IST

ദുബായ്: യുഎഇയില്‍ വീണ്ടും മലയാളിയെ തേടി ഭാഗ്യദേവതയെത്തി. നൈജീരിയയില്‍ പ്രവാസി ജീവിതം നയിക്കുന്ന ഡിക്‌സണ്‍ കട്ടിത്തറ അബ്രാഹാമിനാണു ഇത്തവണ  അബുദാബി ബിഗ് ടിക്കറ്റില്‍ നറുക്ക് വീണത്. ഡിക്‌സണ്‍ അബ്രാഹാമെടുത്ത 012027 എന്ന നമ്പറിലാണ് നറുക്ക് വീണത്.

15 കോടിയിലധികം രൂപയാണ് സമ്മാന തുക . അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്.

രണ്ടാം സമ്മനാമടക്കം ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറെണ്ണവും ഇന്ത്യക്കാര്‍ക്കാണ്.

Related News