Monday
10 Dec 2018

ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ 3 നവ്യാനുഭവമായി

By: Web Desk | Friday 10 August 2018 1:46 PM IST

കൊച്ചി: കൈത്തറി വസ്ത്രങ്ങള്‍ക്ക് ഫാഷന്‍ റാംപില്‍ സ്വീകാര്യത നല്‍കി കൊണ്ട് ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ മൂന്നിന് കൊച്ചിയില്‍ സമാപനം. ലെ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ 10.30 മുതല്‍ രാത്രി 11 വരെ നീണ്ടു നിന്ന ഫാഷന്‍ മഹോല്‍വത്തില്‍ താരസുന്ദരികളായ ഇഷാ തല്‍വര്‍, റിമ കല്ലിങ്കല്‍ ,നവ്യാ നായര്‍ ,നേഹ സക്‌സേന , ഷം ന കാസിം, ജുവല്‍ മേരി, മിസിസ് കേരള സജി നാസ് സലീം, ക്രിഷ്, സീതാ ലക്ഷമി, തുടങ്ങിയവര്‍ അണിനിരന്നു.
പ്രമുഖ ഇവന്റ് കമ്പനിയായ എസ്പാനിയോ ഇവന്റ്‌സാണ്  അണിയിച്ചൊരുക്കിയത്. ദൂബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്‌റ്റോര്‍ സജാസ്. കോം ഇന്ത്യന്‍  ഫാഷന്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ്,  പ്രമുഖ ടെക്‌സ്‌റ്റൈയില്‍ കമ്പനിയായ കോറല്‍ ഗ്രൂപ്പ്  പവേര്‍ഡ് സ്‌പോണ്‍സറായും കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഹാന്‍ടെക്‌സ്  കോ സ്‌പോണ്‍സര്‍ ആയും രംഗത്ത് എത്തിയത് കൈത്തറി മേഖലയ്ക്ക് പ്രചോദനമായി , എഫ് 360 മോഡല്‍ മാനേജ്‌മെന്റും എഫ് 4 ഫാഷനും ഇന്ത്യന്‍ ഫാഷന്‍ലീഗില്‍ സഹകരിച്ചു.
ഇരുപതില്‍ അധികം പ്രമുഖ ഫാഷന്‍ ഡിസൈനേഴ്‌സാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ തങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ 120 സൂപ്പര്‍ മോഡല്‍സ് അണിനിരക്കുന്ന ആദ്യത്തെ ഫാഷന്‍ ഇവന്റാണ് ഫാഷന്‍ ലീഗ് സീസണ്‍ 3 എന്നത് പ്രത്യേകതയായി. ഇവരില്‍ 60 മോഡല്‍സ് വിവാഹിതരും ഇപ്പോഴും മോഡലിങ്ങില്‍ സജീവമായി നിലകൊള്ളുന്നവരുമാണ്. ഹാന്‍ഡ്‌ലൂംസിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള റൗണ്ട്‌സില്‍ മിസിസ് മോഡല്‍സ് എന്ന പേരില്‍ ഇവര്‍ പ്രത്യേകം റാംപ് വോക്ക് നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് മിസിസ് മോഡല്‍സ് റാംപ് വോക് നടത്തുന്നത്.
 പ്രമുഖ ഇന്ത്യന്‍ ഷോ ഡയറക്ടര്‍ വാബിസ് മേത്തയാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് അണിയിച്ചൊരുക്കുന്നത്. പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫേഴ്‌സ് കരണ്‍ രാമന്‍ , എം.എസ് ശ്രീധര്‍ എന്നിവര്‍ പങ്കാളികളായി