Thursday
20 Sep 2018

കളിക്കൂട്ടുകാരിക്ക് വരണമാല്യം ചാര്‍ത്തി ഫുട്‌ബോള്‍ നായകന്‍

By: Web Desk | Tuesday 5 December 2017 1:09 PM IST

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (എൈസ്എല്‍) ടീമായ ബംഗളൂരു എഫ്‌സിയുടെയും ക്യാപ്റ്റനായ സുനില്‍ ഛേത്രിയുടെ വിവാഹം ഇന്നലെ കൊല്‍ക്കത്തയില്‍വെച്ച് നടന്നു. മോഹന്‍ ബഗാന്റെ ഇതിഹാസ താരം സുബ്രതാ ഭട്ടാചാര്യയുടെ മകള്‍ സോനം ഭട്ടാചാര്യയെയാണ് സുനില്‍ വരണമാല്യം ചാര്‍ത്തിയത്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് തന്റെ കളിക്കൂട്ടുകാരിയെ സുനില്‍ ജീവിതസഖിയാക്കിയത്. ഗുര്‍ഗ്വാണില്‍ വച്ച് കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും നിശ്ചയം. വിവാഹസല്‍ക്കാരം ഡിസംബര്‍ 24 ന് ബംഗളൂരുവില്‍ വച്ച് നടക്കും. സുനില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ്. ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ സോനം ഭട്ടാചാര്യ കൊല്‍ക്കത്തയില്‍ ഹോട്ടല്‍ ഉടമയാണ്.