Monday
25 Jun 2018

പാലുകുടിക്കാത്തതിനു ശിക്ഷിച്ച കുഞ്ഞിനെ കാണാനില്ല

By: Web Desk | Tuesday 10 October 2017 6:02 PM IST

ഹോസ്റ്റണ്‍:

അമേരിക്കയില്‍ ടെക്‌സാസില്‍ ഇന്ത്യക്കാരിയായ മൂന്നുവയസ്സുകാരിയെ കാണാതായി. പാലു കുടിക്കാത്തതിന്  പിതാവ് വീടിനു പുറത്തു നിര്‍ത്തിയ വികാസവെല്ലുവിളിയുള്ള മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിനെയാണ് കാണാതായത്.

ഷെറിനെ വെസ്ലി മാത്യൂസ് രണ്ടു വര്‍ഷം മുമ്പാണ് ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുത്തത്. ശനിയാഴ്ച രാവിലെ മൂന്നു മണിയോടെയാണ് കുട്ടി അപ്രത്യക്ഷമായത്. കുഞ്ഞിന് വികാസവെല്ലുവിളികള്‍ ഉണ്ടെന്നും സംസാരശേഷി കുറവുണ്ടെന്നും പൊലിസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്തുവെന്ന് കുറ്റം ചുമത്തി വെസ്ലിയെ റിചാര്‍ഡ്‌സണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 250000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വീടിനു പുറത്തുള്ള ഒരു മരച്ചുവട്ടിലാണ് കുഞ്ഞിനെ ശിക്ഷിച്ചു നിര്‍ത്തിയത്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് പിതാവ് നോക്കാന്‍ ചെന്നപ്പോഴേക്കും ഷെറിന്‍ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാത്രമേ വെസ്ലി പൊലീസില്‍ വിവരമറിയിച്ചുള്ളു. ഇതാണ് തങ്ങള്‍ക്കുള്ള ഉത്കണ്ഠയെന്ന് പൊലീസ് പറഞ്ഞു.

 

Related News