Saturday
18 Nov 2017

ബലാല്‍സംഗം ; ഇന്ത്യക്കാരന് ബ്രിട്ടണില്‍ എട്ടുവര്‍ഷം തടവ്

By: Web Desk | Tuesday 14 November 2017 6:31 PM IST

ലണ്ടന്‍ : നാല്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യക്കാരന് ബ്രിട്ടണില്‍ എട്ട് വര്‍ഷം തടവ്.
40 വയസുകാരനായ സ്വപ്നില്‍ കുളാട് എന്ന ഇന്ത്യക്കാരനാണ് തടവ് ലഭിച്ചത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി സ്വപ്നില്‍ കുളാട് ജോലി ചെയ്യുന്ന ഷോപ്പില്‍ എത്തിയ സ്ത്രീയെ ഷോപ്പ് പുട്ടിയതിന് ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാഗ്പുര്‍ സ്വാദേശിയായ സ്വപ്നില്‍ കുളാടിനെതിരെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
മാര്‍ച്ച് 19 ന് യുവതി കൂട്ടുകാരിയെ കാണുന്നതിനായി പോകുന്നതിനിടയില്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാല്‍ ഇയാള്‍ ജോലി ചെയ്യുന്ന ഷോപ്പില്‍ ചാര്‍ജ് ചെയ്യുന്നതിനായി എത്തുകയായിരുന്നു.
സ്ത്രീ ഫോണ്‍ ചാര്‍ജില്‍ വെയ്ക്കാന്‍ പോയപ്പോള്‍ സ്വപ്നില്‍ കുളാട് കട അടച്ച ശേഷം ഉപദ്രവിച്ചു. പിറ്റേദിവസം രാവിലെയാണ് സ്ത്രീയെ ഇയാള്‍ മോചിപ്പിച്ചത്.
സ്വപ്നില്‍ കുളാട് ഇവരെ മാരകമായി ഉപദ്രവിക്കുകയും, മുറിവേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്

 

 

Related News