Tuesday
22 Jan 2019

ഇന്ത്യയുടെ വികസന മാതൃക: സ്കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ താണ്ടേണ്ടത് കാടും പുഴയും

By: Web Desk | Thursday 23 August 2018 4:27 PM IST

ബാല്‍റാംപൂര്‍:

സ്വാതന്ത്ര്യലബ്ധിക്ക് 72 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇൗ ഗ്രാമത്തിലെ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് ഒരു യുദ്ധസമാനമായ കാര്യമാണ്. പഠിക്കാന്‍ മടി ഉണ്ടായിട്ടല്ല. ശരിയായ റോഡുകള്‍ ഇല്ലാത്തതാണ് പ്രധാന കാരണം. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ കോള്‍ടി ഗ്രാമത്തിലെ കുട്ടികളുടെ ജീവിതമാണ് ഇത്.

യാത്രായോഗ്യമായ റോഡുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ദിവസവും എട്ട് കിലോമീറ്റര്‍ ദൂരം നടക്കാന്‍ നിര്‍ബന്ധിതരാവുന്നു.

തങ്ങളുടെ ഗ്രാമത്തില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാലാണ് മറ്റൊരു മാര്‍ഗ്ഗവും ലഭ്യമല്ലാതെ മൈലുകള്‍ താണ്ടി അയല്‍ ഗ്രാമത്തിലെ സ്കൂളില്‍ പോകേണ്ടി വരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മഴ കാലത്ത് സ്കൂളില്‍ പോകാന്‍ വളരെ അധികം ബുദ്ധിമുട്ടാണ്. പുഴയും കാടും കടന്നാണ് സ്കൂളില്‍ പോകുന്നത്. ഇത് ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമല്ല, വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

പരസ്പരം ബന്ധപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അതൊരു വെല്ലുവിളിയായി ബാക്കി നില്‍ക്കുകയാണ്. കഠിനമായ കാലാവസ്ഥ ചെറിയ കുട്ടികള്‍ക്ക് അവസ്ഥ കൂടുതല്‍ വഷളാക്കും.

വിദ്യാര്‍ഥികളെ കൂടാതെ, പ്രദേശവാസികളും ഇത് നേരിട്ട് അനുഭവിക്കുന്നുണ്ട്. നിരവധി തവണ പരാതികള്‍ കൊടുത്തെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളും വാക്കുകളും വാഗ്ദാനങ്ങളും നല്‍കും. വോട്ടുകള്‍ കിട്ടി വിജയിക്കുമ്പോള്‍ വാക്കുകളെല്ലാം അവര്‍ മറന്നു പോകും, പ്രദേശവാസി പറഞ്ഞു.

Related News