24 April 2024, Wednesday

ഇന്ത്യന്‍ ജനസംഖ്യ 144 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 8:54 am

ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എ‌ഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്.

77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. ജനസംഖ്യയില്‍ 17 ശതമാനം 10 മുതല്‍ 19 വയസു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. 24 വരെ പ്രായമുള്ളവര്‍ 26, 15 മുതല്‍ 64 വരെ 68, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനവുമാണ്. 

Eng­lish Sum­ma­ry: Indi­an pop­u­la­tion is 144 crores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.