Monday
15 Oct 2018

ഇന്ന് മൂന്നാമത്തെ ട്രയിൻ അപകടം

By: Web Desk | Thursday 7 September 2017 8:57 PM IST

ഇന്ന് മൂന്നാമത്തെ ട്രയിൻ അപകടം. മഹരാഷ്ട്രയിലെ മങ്കി ഹിലിനും ഖണ്ഡാലക്കുമിടയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. കാരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തകർന്ന ഉപകരണങ്ങളും ട്രെയിൻ വാനുകളും അപകട സ്ഥലത്തു നിന്ന് മാറ്റിയിട്ടില്ല.
ഇതേ തുടർന്നു 10 ട്രെയിനുകൾ റദ്ദാക്കി. അഞ്ച് ട്രെയിനുകൾ ഇടക്കുവച്ച് നിറുത്തി. മൂന്ന് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു – എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

നേരത്തെ റാഞ്ചി-രാജധാനി എക്സ്പ്രസിന്റെ എഞ്ചിൻ ഡൽഹിയുടെ ശിവാജി പാലത്തിൽ പാളംതെറ്റി. രാവിലെ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ഷക്തിഗുഞ്ച് എക്സ് പ്രസ് പാളം തെറ്റുകയായിരുന്നു.