Thursday
24 Jan 2019

കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

By: Web Desk | Tuesday 17 April 2018 10:18 AM IST

ശ്രീനഗര്‍ :

കശ്മീരില്‍ നിന്ന് കാണാതായ ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നതായി സംശയം. ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു.  12 ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്ററിയില്‍ ശിപായിയായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ ആണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറ്റു മൂന്ന് യുവാക്കള്‍ക്കൊപ്പം ഇയാള്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് പറയുന്നു. കാണാതായ സൈനികന്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇയാള്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നു എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇയാള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഏപ്രില്‍ 12ന് ഷോപിയാനിലെ സ്വന്തം ഗ്രാമത്തില്‍ എത്തി മീര്‍ ഇദ്രിസിനെ ഏപ്രില്‍ 14 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന്, പിതാവ് മുഹമ്മദ് സുല്‍ത്താന്‍ മിര്‍ മകനെ കാണാനില്ലെന്നു കാണിച്ച് പൊലിസില്‍ പരാതി നല്‍കിയിരുന്നു.

Related News