Tuesday
19 Sep 2017

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

By: Web Desk | Thursday 7 September 2017 4:12 PM IST

കൊളംബോ:

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് അണ്ടര്‍17 താരമായ പന്ത്രണ്ടു വയസുകാരനായ മോനാത് സോണ നരേന്ദ്ര ആണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയാണ് താരം.
ശ്രീലങ്കയിലെ പമുനുഗമ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ചൊവാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടാകുമ്പോള്‍ നീന്തല്‍ക്കുളത്തില്‍ നാലു താരങ്ങള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ മോനാതിന്റെ മൃതദേഹം, ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പോസ്റ്റ്‌മോര്‍ട്ടത്തിനായി റാഗമാ ടീച്ചിങ് ആശുപത്രിയില്‍ കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റിനായി പത്തൊമ്പതംഗ ടീമിനോടൊപ്പമാണ് താരം ശ്രീലങ്കയില്‍ എത്തിയത്. മഴ കാരണം കളി തടസപ്പെട്ടതിനെ തുടര്‍ന്ന് ടീം ഹോട്ടല്‍ മുറിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നു രാത്രി മുംബൈ വിമാനത്താവളത്തില്‍ മൃതദേഹം എത്തിക്കും