Saturday
17 Nov 2018

ഇന്ത്യയുടെ ഐടി ഉപഭോഗം നടപ്പു വര്‍ഷം 97.1 ബില്യണ്‍ ഡോളറാകും

By: Web Desk | Wednesday 31 October 2018 7:26 PM IST

വിഎം വെയര്‍ ഇന്നൊവേഷന്‍ ടൂര്‍ സമാപിച്ചു

കൊച്ചി : ഇന്ത്യയുടെ ഐടി ഉപഭോഗം നടപ്പു വര്‍ഷം 87.1 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2017-ല്‍ ഇത് 79.7 ബില്യണ്‍ ഡോളറായിരുന്നുയ 9.2 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ബിസിനസ് മൊബിലിറ്റി രംഗത്തെ പ്രമുഖരായ വിഎം വെയര്‍, കൊച്ചിയില്‍ സംഘടിപ്പിച്ച ടുമോറോ എഡ്ജ് ബിസിനസ് ഇന്നോവേഷന്‍ ടൂറില്‍ വെളിപ്പെടുത്തിയതാണ് ഈ കണക്കുകള്‍.
വളര്‍ന്നു വരുന്ന വിപണികളെ ഡിജിറ്റലാക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഇന്നൊവേഷന്‍ ടൂറിന് വിവിധ മേഖലകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
എന്റര്‍പ്രൈസ് സാങ്കേതികവിദ്യകളായ, മൊബിലിറ്റി എന്‍ഡ് യൂസര്‍ കമ്പ്യൂട്ടിങ്ങ്, വിര്‍ച്വലൈസേഷന്‍, ബിസിനസ് കണ്ടിന്യുവിറ്റി, ഡിസാസ്റ്റര്‍ റിക്കവറി എന്നിവയിലായിരുന്നു കൊച്ചിയിലെ ടൂര്‍ ബോധവല്‍ക്കരണം നടത്തിയത്.
കൊച്ചി ടൂര്‍ മികച്ച വിജയമായിരുന്നുവെന്ന് വിഎം വെയര്‍ കൊമേഴ്‌സിയല്‍ സെയില്‍സ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ സുന്ദര്‍ ബാല സുബ്രഹ്മണ്യം പറഞ്ഞു.
ബിസിനസുകള്‍ വേഗത്തിലാക്കാനും കൂടുതല്‍ ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിഎം വെയറിനു കഴിഞ്ഞിട്ടുണ്ട്. ഡാറ്റാ സെന്ററുകള്‍ ആധുനികമാക്കുക, പബ്ലിക് ക്ലൗഡുകള്‍ സമന്വയിപ്പിക്കുക, എന്നിവയാണ് വിഎം വെയര്‍ സൊലൂഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍. വിഎം വെയറിന്റെ 2016-ലെ മൊത്തം വരുമാനം 6.08 ബില്യണ്‍ ഡോളറാണ്. ആഗോളതലത്തില്‍ 75000-ത്തോളം പാര്‍ട്ണര്‍മാരും അഞ്ചുലക്ഷത്തിലധികം ഉപഭോക്താക്കളും ഉണ്ട്.
ഡിജിറ്റല്‍ മാറ്റത്തെ എതിര്‍ത്തിരുന്ന, ജപ്പാനൊഴിച്ചുള്ള ഏഷ്യാ പസഫിക് രാജ്യങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റലൈസേഷനെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യ അതിവേഗം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന ബിസിനസുകാര്‍ക്ക് ശരിയായ സാങ്കേതികവിദ്യ ലഭ്യമാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.