Monday
20 Aug 2018

വാണിജ്യവത്കരണം കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖഛായ മാറ്റി: ജി മോട്ടിലാല്‍

By: Web Desk | Thursday 12 October 2017 6:14 PM IST

കൊച്ചി: മുതലാളിത്തത്തിന്റെ വാണിജ്യവത്കരണം കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖഛായ മാറ്റിയതായി ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി.മോട്ടിലാല്‍. കേരള അഗ്രീകള്‍ച്ചറല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിപണി സമ്പദ് വ്യവസ്ഥയും കാര്‍ഷിക മേഖലയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം എറണാകുളം അച്യുതമേനോന്‍ ഹാളില്‍ നടന്ന സെമിനാറില്‍ പി അജിത്ത് മോഡറേറ്ററായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീദേവി.എം. ,ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി കെ ജിന്‍സ് ,ഫെഡറേഷന്‍ പ്രസിഡന്റ് കെ പി സുന്നില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി കെ വി രാജീവ് ,ജില്ലാ പ്രസിഡന്റ് സി ജി രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാളെ രാവിലെ പത്തിന് മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

Related News