Saturday
21 Jul 2018

5,62,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി

By: Web Desk | Thursday 5 April 2018 11:02 PM IST

വാഷിംഗ്ടണ്‍: 5,62,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫെയ്‌സ് ബുക്ക്. ഇക്കാര്യം വ്യക്തമാക്കി ഫെയ്‌സ്ബുക്ക് കേന്ദ്ര ഐ ടി മന്ത്രാലയത്തിന് വിശദീകരണം നല്‍കി. കോഗന്‍ എന്ന ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. മൊത്തം ഒമ്പത് കോടിയോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. വിവരങ്ങള്‍ ചോര്‍ന്നവരില്‍ 81 ശതമാനം പേരും അമേരിക്കക്കാരാണ്.

Related News